ക​ണ്ണ​മ്പ്ര പ​ന്ത​ലാം​പാ​ട​ത്ത് സ്നേ​ഹാ​രാ​മം ഒ​രു​ങ്ങി
Tuesday, February 27, 2024 6:10 AM IST
പാലക്കാട്: ക​ണ്ണ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ന്ത​ലാം​പാ​ട​ത്ത് സ്നേ​ഹാ​രാ​മം ഒ​രു​ങ്ങി. ക​ണ്ണ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​രി മാ​താ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍എ​സ്​എ​സ് യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ന്ത​ലാം​പാ​ടം 12-ാം വാ​ര്‍​ഡി​ല്‍ സ്നേ​ഹാ​രാ​മം ഒ​രു​ക്കി​യ​ത്.

പി.​പി. സു​മോ​ദ് എംഎ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ദേ​ശീ​യ​പാ​ത​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സം​ഘ​ത്തെ​യും വാ​ര്‍​ഡി​ലെ വി​വി​ധ വ്യ​ക്തി​ക​ളെ​യും ആ​ദ​രി​ച്ചു. തു​ട​ര്‍​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. പ​രി​പാ​ടി​യി​ല്‍ ക​ണ്ണ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.സു​മ​തി അ​ധ്യ​ക്ഷ​യാ​യി.