പിഎസ്എസ്പി- മേഴ്സി കോളജ് അന്താരാഷ്ട്ര വനിതാദിനാഘോഷം
1397200
Sunday, March 3, 2024 8:24 AM IST
പാലക്കാട്: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടും, മേഴ്സി കോളജും സംയുക്തമായി അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. പിഎസ്എസ്പി വിമൻസ് ഫെഡ് പ്രസിഡന്റ് മഞ്ജു ബിനു അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു. നബാർഡ് ജില്ലാ മാനേജർ കവിത റാം മുഖ്യപ്രഭാഷണം നടത്തി.
സൊസൈറ്റിയുടെ കീഴിലുള്ള മികച്ച വനിതാ സംരംഭകരായ സജിനി ഉമ്മർ, സുജാത നായർ, സിനി ജോർജ്, ആഷ ദേവി എന്നിവരെ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മെമന്റോ നൽകി ആദരിച്ചു.
പിഎസ്എസ്പിയുടെ കീഴിൽ പ്രവർത്തിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട സ്വയം സഹായസംഘങ്ങൾക്കുള്ള അവാർഡ്ദാനം നബാർഡ് ജില്ലാ മാനേജർ കവിത റാം നിർവഹിച്ചു.
മേഴ്സി കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജോറി ആശംസകളർപ്പിച്ച് പ്രസംഗിച്ചു. അന്താരാഷ്ട്ര വനിതാദിനത്തിന്റെ സന്ദേശം നൽകി. വിദ്യാർഥിനികൾ സ്കിറ്റ് അവതരിപ്പിച്ചു. പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജസ്റ്റിൻ കോലംകണ്ണി സ്വാഗതവും ജില്ലാ വിമൻസ് ഫെഡറേഷൻ സെക്രട്ടറി ശകുന്തള രമേഷ് നന്ദിയും പറഞ്ഞു.
അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി പരിസരത്തുനിന്നും ആരംഭിച്ച അറുനൂറോളംപേർ അണിനിരന്ന വനിതകളുടെ റാലി പാലക്കാട് ജയമാത കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ലത ഫ്ളാഗ് ഓഫ് ചെയ്തു.
അസിസ്റ്റന്റ് ഡയറക്ടർ ഫാ. അശ്വിൻ കണിവയലിൽ, പ്രൊജക്ട് ഓഫീസർ പി. ബോബി, ജെൻഡർ കോ-ഓർഡിനേറ്റർ അരുണ്, ജില്ലാ വിമൻസ് ഫെഡറേഷൻ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.