ആലത്തൂർ മണ്ഡലം വനിതാ പാർലമെന്റ് സംഘടിപ്പിച്ചു
1417085
Thursday, April 18, 2024 1:48 AM IST
ചിറ്റൂർ: ആലത്തൂർ മണ്ഡലം വനിതാ പാർലമെന്റ് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൻ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കരാട്ട് ഉദ്ഘാടനം ചെയ്തു. എൽഡിഡബ്ല്യുഎഫ് മണ്ഡലം ചെയർപേഴ്സൺ ആർ. ഷർമിള അധ്യക്ഷത വഹിച്ചു.
എൻ. സരിത സ്വാഗതം പറഞ്ഞു. ഇടതുമുന്നണി സ്ഥാനാർഥി കെ. രാധാകൃഷ്ണൻ, സിപിഎം ചിറ്റൂർ ഏരിയ സെക്രട്ടറി ശിവപ്രകാശ്, കെ. ബാബു എംഎൽഎ, മഹിളാ ജനതാ സംസ്ഥാന സെക്രട്ടറി റിഷാ പ്രേംകുമാർ, കേരളാ മഹിളാസംഘം, സുമലത മോഹൻദാസ്, ഷൈലജ, സുജാത, മഹിളാജനതാ ജില്ലാ സെക്രട്ടറി മാധുരി പത്മനാഭൻ, ഗീതാ ബാബുലാൽ, പൊന്നു ടീച്ചർ എന്നിവർ പ്രസംഗിച്ചു.