വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു
1424876
Saturday, May 25, 2024 10:23 PM IST
കഞ്ചിക്കോട്: ചുള്ളിമട പേട്ടക്കാട് മരച്ചില്ല വെട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. പേട്ടക്കാട് എസ്പി കോളനിയിൽ സ്വാമിനാഥന്റെ മകൻ ശക്തിവടിവേൽ (49) ആണ് മരിച്ചത്.
റോഡിനു സമീപമുള്ള കെഎസ്ഇബി 22 കെവി പോസ്റ്റിനടുത്തുള്ള ആര്യവേപ്പിൽ കയറിയപ്പോഴായിരുന്നു അപകടം. ചില്ല വെട്ടാൻ ശ്രമിക്കുന്നതിനിടെ മരക്കൊന്പ് വൈദ്യുത പോസ്റ്റിൽ തട്ടി അപകടം സംഭവിക്കുകയായിരുന്നു.
മരക്കൊന്പിൽ മരിച്ചനിലയിലായിരുന്ന ശക്തിവടിവേലിനെ കഞ്ചിക്കോട് അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള സേനയെത്തിയാണ് താഴെയിറക്കിയത്.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.