മരുതഞ്ചേരിയിൽ റോഡും പാലവും വെള്ളത്തിനടിയിൽ
1436854
Thursday, July 18, 2024 1:37 AM IST
നെന്മാറ: കൽച്ചാടി പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് മരുതഞ്ചേരിയിൽ പാലവും റോഡും വെള്ളത്തിൽമുങ്ങി.
നെല്ലിയാമ്പതി മലനിരകളിൽനിന്ന് ഉൽഭവിച്ചു അയിലൂർ പഞ്ചായത്തിലൂടെ ഒഴുകുന്ന കൽച്ചാടിപ്പുഴ കഴിഞ്ഞ രണ്ടുദിവസവമായി നിറഞ്ഞൊഴുകുകയാണ്. മരുതഞ്ചേരി ഭാഗത്ത് തെങ്ങ്, റബർതോട്ടങ്ങളിലും വെള്ളംകയറിയതോടെ തോട്ടങ്ങളിൽ സംഭരിച്ചുവച്ചിരുന്ന നാളികേരളങ്ങളും കോഴിവളം ഉൾപ്പെടെയുള്ളവ ഒലിച്ചുപോയി.
റോഡുംപാലവും വെള്ളത്തിൽ മുങ്ങിയതോടെ പൂഞ്ചേരി, കൽച്ചാടി ആദിവാസി കോളനി, ചള്ള തുടങ്ങിയ പ്രദേശങ്ങളിലേക്ക് വാഹന ഗതാഗതവും കാൽനടയും മണിക്കൂറുകളോളം തടസപ്പെട്ടു.