ഞാറക്കൽമടയിൽ നെൽപ്പാടം മുങ്ങി
1436855
Thursday, July 18, 2024 1:37 AM IST
കൊല്ലങ്കോട്: കനത്തമഴയിൽ എലവഞ്ചേരിയിൽ വ്യാപകമായി നെൽപ്പാടങ്ങളിൽ വെള്ളംമുങ്ങി നിൽക്കുന്നതു കർഷകർ ആശങ്കയിൽ. ഞാറക്കൽമട മണികണ്ഠന്റെ പാടങ്ങളാണ് പൂർണമായും വെള്ളത്തിൽമുങ്ങിയത്.
സമീപത്തെ പുഴയിലും ജലനിരപ്പ് കൂടി. വെള്ളം ലഭ്യമല്ലാത്തതിനാൽ ഏറെവൈകിയാണ് ഇത്തവണ മണികണ്ഠൻ കൃഷിയിറക്കിയത്. എന്നാൽ മഴ കനത്തതോടെ എല്ലാം ആശങ്കയിലായി.
വെള്ളം വാർന്നുപോയില്ലെങ്കിൽ കൃഷി ചീഞ്ഞുനശിക്കുമെന്നാണ് ആശങ്ക. മുൻവർഷങ്ങളിലുണ്ടായ കൃഷിനാശത്തിനു അപേക്ഷ നൽകിയിട്ടും ഇതുവരെ ധനസഹായം ലഭിച്ചില്ലെന്നും മണികണ്ഠൻ പറഞ്ഞു.