സാ​ധ​ന​ങ്ങ​ൾ​ക്കു തീ​വി​ല; ഓ​ണ​വി​പ​ണി പൊ​ള്ളു​ന്നു
Wednesday, September 11, 2024 1:46 AM IST
മംഗലം ശങ്കരൻകുട്ടി

ഒറ്റ​പ്പാ​ലം: ഓ​ണവി​പ​ണി​യി​ൽ പ​ച്ച​ക്ക​റി​ക്കും നേ​ന്ത്ര​ക്കാ​യ അ​ട​ക്ക​മു​ള്ളവയ്​ക്കും തീ​വി​ല. മ​ല​യാ​ളി​ക്ക് തി​രു​വോ​ണ​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വി​ഭ​വ​മാ​ണ് നേ​ന്ത്ര​ക്കാ​യ. ഇ​തു കി​ലോ​വി​ന് 55 മു​ത​ൽ 60 രൂ​പ വ​രെ​യാ​ണ് വി​ല.​ കാ​യവ​റ​വി​നും ശ​ർ​ക്ക​ര ഉ​പ്പേ​രി​ക്കും കി​ലോവി​ന് 400 ന് ​മു​ക​ളി​ലാ​ണ് വി​ല.​ ഇ​ത് ഇ​നി​യും ഉ​യ​രും.

ഓ​ണ​മ​ടു​ക്കു​മ്പോ​ഴേ​ക്കും വി​വി​ധ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.

ത​ദ്ദേ​ശീ​യ​രാ​യ ക​ർ​ഷ​ക​ർ നേ​ന്ത്ര​ക്കാ​യ കൃ​ഷി ന​ട​ത്തി​യ​തി​ൽ വ​ന്ന കു​റ​വാ​ണ് ഈ ​ഇ​ന​ത്തി​ന് വി​ല ക​യ​റാ​ൻ മു​ഖ്യകാ​ര​ണം. ഇ​ത്ത​വ​ണ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യും പ്ര​ള​യ​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​വും, കു​ല​ച്ചു പാ​ക​മാ​യി വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി നി​ന്നി​രു​ന്ന വാ​ഴ​ത്തോ​ട്ട​ങ്ങ​ളെ നാ​ശ​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു.

അതിനാൽ കായയുടെ വിലവർധനവിന്‍റെ ഗുണം കർഷകർക്ക് ലഭിച്ചില്ല. പ​ച്ച​ക്ക​റി​ക്കും രൂ​ക്ഷ​മാ​യ വി​ല​ക​യ​റ്റ​മാ​ണ്. അ​വ​സ​രം മു​ത​ലെ​ടു​ത്ത് ക​ച്ച​വ​ട​ക്കാ​ർ എ​ല്ലാം വി​ല​ക​യ​റ്റി​വി​ൽ​ക്കുന്ന അവസ്ഥയാണ്. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്തെ അ​പേ​ക്ഷി​ച്ച്‌ ഇ​ക്കു​റി പ​ച്ച​ക്ക​റി​ക്ക് വി​ല കൂ​ടു​ത​ലാ​ണ്.

തി​രു​വോ​ണ​ത്തി​ന് ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ വെ​ണ്ട​യ്ക്ക, പ​യ​ർ, ബീ​റ്റ്‌​റൂ​ട്ട്‌ എ​ന്നി​വ​യ്ക്ക്‌ മാ​ർ​ക്ക​റ്റി​ൽ ന​ല്ല​വി​ല​യാ​ണ്. ബീ​റ്റ്‌​റൂ​ട്ട്‌ കി​ലോ​യ്‌​ക്ക്‌ 40 രൂ​പ​യാ​ണ് വി​ല.


വെ​ണ്ട​യ്‌​ക്കും പ​യ​റി​നും 50 രൂ​പ​യാ​ണ്. നാ​ട​ൻ ത​ക്കാ​ളി​യ്ക്ക്‌ 40 രൂ​പ​യും വ​ര​വ്‌ ത​ക്കാ​ളി​യ്ക്ക്‌ 50 രൂ​പ​യു​മാ​ണ് നി​ല​വി​ലെ വി​ല. ഓ​ണ​ച്ചന്ത​ക​ളി​ലും വി​ല​ക​യ​റ്റം വ്യക്തമാ​ണ്. ഓ​ണ​ച്ച​ന്ത​ക​ളി​ലേ​യ്ക്കാ​യി ത​ദ്ദേ​ശീ​യ​മാ​യി കൃ​ഷി ചെ​യ്ത പ​ച്ച​ക്ക​റി വ​ള​രെ കു​റ​വാ​യ സ്ഥി​തി​യാ​ണ്.

കു​ടും​ബ​ശ്രീ​യു​ടേ​യും ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റേയും അ​ട​ക്ക​മു​ള്ള ഇ​ട​പെ​ട​ലു​ക​ൾ കൊ​ണ്ടും കാ​ര്യ​മാ​യ ഗു​ണ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ് പി​ടി​ച്ചാ​ൽ കി​ട്ടാ​ത്ത വി​ല​യാ​ണ് വെ​ളു​ത്തു​ള്ളി​ക്കു​ള്ള​ത്. കി​ലോ​യ്ക്ക്‌ 380 രൂപ​. കാ​ര​റ്റി​ന് കി​ലോ​യ്ക്ക്‌ 100 രൂ​പ​. മു​ള​കി​നും കി​ലോ​യ്ക്ക്‌ 80 രൂ​പ​ക്ക് മു​ക​ളി​ലാ​ണ് വി​ല.

കു​ടും​ബ​ശ്രീ​യു​ടെ ഓ​ണ​ച്ച​ന്ത​ക​ൾ ഇ​ത്ത​വ​ണ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. പ​ച്ച​ക്ക​റി കൂ​ടാ​തെ ചി​പ്‌​സ്, ശ​ർ​ക്ക​ര​വ​ര​ട്ടി ഉ​ൾ​പ്പെ​ടെ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്രാ​ൻ​ഡ് ചെ​യ്ത ഉ​ത്പന്ന​ങ്ങ​ൾ വി​പ​ണി​യി​ലു​ണ്ട്.

വി​വി​ധ ത​രം ധാ​ന്യ​പ്പൊ​ടി​ക​ൾ, ഭ​ക്ഷ്യോ​ത്​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യും ല​ഭി​ക്കു​ന്നു​ണ്ട്. പൂ​ഴ്ത്തി​വെ​പ്പും അ​മി​ത​വി​ല​യും ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പ​ക​മാ​യി ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.