ദേശീയ വിദ്യാഭ്യാസ സമ്മേളനം: ‘ജ്ഞാനസഭ ’ ഇന്നുമുതൽ
Friday, July 25, 2025 2:32 AM IST
കൊച്ചി: ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിന്റെ ഭാഗമായി ജ്ഞാനസഭയ്ക്ക് ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആസ്ഥാനമായ പിറവം വെളിയനാട് ആദിശങ്കരനിലയത്തിൽ ഇന്നു തുടക്കമാകും. നാലു ദിവസം നീണ്ടുനിൽക്കുന്ന ജ്ഞാനസഭയിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും.
ഇന്നും നാളെയും നടക്കുന്ന ദേശീയ ചിന്തൻ ബൈഠക്കിൽ വിവിധ സംസ്ഥാനങ്ങളിലെ ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ സംയോജകർ പങ്കെടുക്കും. 27നും 28നും വിദ്യാഭ്യാസ സമ്മേളനങ്ങൾ ഇടപ്പള്ളി അമൃത ആശുപത്രിയിൽ നടക്കും.
രാജ്യത്തെ ഇരുനൂറോളം സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, കേന്ദ്രീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർമാർ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, പുതുച്ചേരി എന്നിവിടങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ ജനറൽ സെക്രട്ടറി ഡോ. അതുൽകോത്താരി അറിയിച്ചു.