ഗണഗീതത്തെ പുകഴ്ത്തി കോൺഗ്രസ് എംഎൽഎ
Monday, August 25, 2025 1:49 AM IST
തുമകുരു: നിയമസഭയിലെ ചർച്ചയ്ക്കിടെ ആർഎസ്എസിന്റെ ഗണഗീതത്തിലെ ആദ്യവരികൾ ചൊല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിവാദങ്ങളിൽ നിറഞ്ഞതിനു പിന്നാലെ കോൺഗ്രസ് എംഎൽഎ എച്ച്.ഡി. രംഗനാഥ് ഇന്നലെ ഗണഗീതത്തെ പ്രശംസിച്ച് രംഗത്തെത്തി.
അതേസമയം, ജാതിയുടെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ബിജെപിയുടെ നിലപാടിനെതിരേയാണ് കോൺഗ്രസിന്റെ പോരാട്ടമെന്നും രംഗനാഥ് കൂട്ടിച്ചേർത്തു.