വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായിരുന്ന ഇന്നലെ ഇറ്റാലിയൻ സമയം രാവിലെ ഒൻപതിനായിരുന്നു അഞ്ഞൂറോളം വൈദികരും 340 ബിഷപ്പുമാരും സഹ കാർമികരായിരുന്ന വിശുദ്ധ കുർബാന നടന്നത്.
സീറോ മലബാർ, സീറോ മലങ്കര സഭകൾ ഉൾപ്പെടെ പതിനഞ്ച് പൗരസ്ത്യ കത്തോലിക്കാ സഭകളുടെ മേലധ്യക്ഷന്മാർ മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അങ്കണ ത്തിൽ വിശ്വാസിസമൂഹത്തെ അഭിവാദ്യം ചെയ്തു.