ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഒരുമാസം സൗജന്യം
Tuesday, April 7, 2020 11:06 PM IST
കൊച്ചി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിന് ബിഎസ്എന്‍എല്‍ ഒരുമാസത്തേക്ക് ബ്രോഡ്ബാന്‍ഡ് സേവനം സൗജന്യമായി നല്കുന്നു. 30 ദിവസത്തിനുശേഷം ഉപഭോക്താവിന് നിലവിലുള്ള എതെങ്കിലും ബ്രോഡ്ബാന്‍ഡ് പ്ലാനിലേക്ക് മാറാം.