സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് കുതിപ്പ്
Tuesday, September 2, 2025 10:30 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് കുതിപ്പ് തുടരുന്നു. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ ഒരു ഗ്രാമിന് 9,725 രൂപയും പവന് 77,800 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,985 രൂപയായി.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3500 ഡോളര്‍ മറികടന്നു. 3508 ഡോളര്‍ വരെ പോയതിനുശേഷം ഇന്നലെ 3493 ഡോളറിലെത്തി. ഫെഡ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ദുര്‍ബലമായ ഡോളറും സ്വര്‍ണവില ഉയരുന്നതിനു കാരണമായി.
ദുര്‍ബലമായ പണപ്പെരുപ്പ ഡാറ്റ, കടമെടുക്കല്‍ ചെലവുകള്‍ ഉടന്‍ കുറയുമെന്ന അനുമാനം എന്നിവയും സ്വര്‍ണവില ഉയരുന്നതിന് ഇടയാക്കി.