സിം​​ഗ​​പ്പു​​ര്‍: എ​​എ​​ഫ്‌​​സി 2027 ഏ​​ഷ്യ​​ന്‍ ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ സ​​മ​​നി​​ല​​യു​​മാ​​യി ഇ​​ന്ത്യ ത​​ടി​​ത​​പ്പി. സിം​​ഗ​​പ്പു​​രി​​ന് എ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 90-ാം മി​​നി​​റ്റി​​ല്‍ റ​​ഹീം അ​​ലി നേ​​ടി​​യ ഗോ​​ളി​​ല്‍ ഇ​​ന്ത്യ 1-1 സ​​മ​​നി​​ല സ്വ​​ന്ത​​മാ​​ക്കി.

മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ല്‍ ഇ​​ഖ്‌​​സാ​​ന്‍ ഫ​​ന്‍​ഡി​​യാ​​യി​​രു​​ന്നു (45+1’) സിം​​ഗ​​പ്പു​​രി​​ന്‍റെ ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ​​മ​​നി​​ല​​യോ​​ടെ ഗ്രൂ​​പ്പ് സി​​യി​​ല്‍ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് ഇ​​ന്ത്യ​​ക്കു ര​​ണ്ടു പോ​​യി​​ന്‍റാ​​യി. ര​​ണ്ടു സ​​മ​​നി​​ല​​യും ഒ​​രു ജ​​യ​​വു​​മു​​ള്ള സിം​​ഗ​​പ്പു​​രി​​ന് അ​​ഞ്ച് പോ​​യി​​ന്‍റാ​​ണ്.

ര​​ണ്ടാം പ​​കു​​തി​​ക്കു ര​​ണ്ടു മി​​നി​​റ്റ് ആ​​യ​​പ്പോ​​ള്‍ സെ​​ന്‍റ​​ര്‍ ബാ​​ക്ക് താ​​രം സ​​ന്ദേ​​ശ് ജി​​ങ്ക​​ന്‍ ര​​ണ്ടാം മ​​ഞ്ഞ​​ക്കാ​​ര്‍​ഡി​​ലൂ​​ടെ ചു​​വ​​പ്പ് ക​​ണ്ട് മൈ​​താ​​നം വി​​ട്ടു. അ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ അം​​ഗ​​ബ​​ലം 10ലേ​​ക്കു ചു​​രു​​ങ്ങി. പ​​ക​​ര​​ക്കാ​​രു​​ടെ ബെ​​ഞ്ചി​​ല്‍​നി​​ന്നെ​​ത്തി​​യാ​​ണ് റ​​ഹീം അ​​ലി ത​​ന്‍റെ ക​​ന്നി രാ​​ജ്യാ​​ന്ത​​ര ഗോ​​ളി​​ലൂ​​ടെ ഇ​​ന്ത്യ​​ക്കു സ​​മ​​നി​​ല സ​​മ്മാ​​നി​​ച്ച​​ത്. സിം​​ഗ​​പ്പു​​ര്‍ പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ വീ​​ഴ്ച​​യി​​ലൂ​​ട ല​​ഭി​​ച്ച പ​​ന്ത് സ്വ​​ന്ത​​മാ​​ക്കി ഒ​​റ്റ​​യ്ക്കു മു​​ന്നേ​​റി​​യാ​​യി​​രു​​ന്നു അ​​ലി​​യു​​ടെ ഗോ​​ള്‍.


ഇ​​ന്ത്യ​​യു​​ടെ സാ​​ധ്യ​​ത

ഗ്രൂ​​പ്പ് ചാ​​മ്പ്യ​​ന്മാ​​ര്‍​ക്കാ​​ണ് എ​​എ​​ഫ്‌​​സി ഏ​​ഷ്യ​​ന്‍ ക​​പ്പ് ഫൈ​​ന​​ല്‍​സി​​നു​​ള്ള യോ​​ഗ്യ​​ത ല​​ഭി​​ക്കു​​ക. മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ​​ക്കി​​നി ശേ​​ഷി​​ക്കു​​ന്ന​​ത്. ഈ ​​മൂ​​ന്നു പോ​​രാ​​ട്ട​​ങ്ങ​​ളി​​ലും ജ​​യം നേ​​ടു​​ന്ന​​തി​​നൊ​​പ്പം മ​​റ്റു ടീ​​മു​​ക​​ളു​​ടെ മ​​ത്സ​​ര​​ഫ​​ല​​ത്തെ ആ​​ശ്ര​​യി​​ച്ചും മാ​​ത്ര​​മേ ഇ​​ന്ത്യ​​ക്കി​​നി ഏ​​ഷ്യ​​ന്‍ ക​​പ്പ് യോ​​ഗ്യ​​ത സാ​​ധ്യ​​മാ​​കൂ. ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​രം 14ന് ​​സിം​​ഗ​​പ്പു​​രി​​ന് എ​​തി​​രേ ഗോ​​വ ഫ​​ത്തോ​​ര്‍​ഡ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ്.