മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായപ്രവാഹം
Wednesday, April 1, 2020 12:11 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപയും ഭാര്യ ടി. കമല ഒരു മാസത്തെ പെൻഷൻ തുകയായ 25,000 രൂപയും സംഭാവന ചെയ്തു. മന്ത്രിമാരായ ഇ.പി. ജയരാജനും എ.സി. മൊയ്തീനും ഒരു ലക്ഷം രൂപ വീതവും സംഭാവന ചെയ്തു. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗണ്‍സിൽ മൂന്നുകോടി രൂപ നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.