ഇന്ത്യയിൽ തൈറോയ്ഡ് രോഗികൾ കൂടുന്നു
Monday, October 21, 2019 11:18 PM IST
കൊച്ചി: ലോകത്ത് ഏറ്റവുമധികം പേരെ ബാധിക്കുന്ന എൻഡോക്രൈൻ രോഗങ്ങളിലൊന്നായ തൈറോയ്ഡ് രോഗബാധിതരുടെ എണ്ണം ഇന്ത്യയിലും കൂടിവരുന്നതായി മൈൻഡ്റേ മെഡിക്കൽ ഇന്ത്യ കൊച്ചിയിൽ സംഘടിപ്പിച്ച സയന്റിഫിക്ക് ഫോറം അഭിപ്രായപ്പെട്ടു. 42 ദശലക്ഷം തൈറോയ്ഡ് രോഗികൾ രാജ്യത്തുള്ളതായാണു കണക്കുകൾ. മുൻകൂട്ടി രോഗനിർണയവും ചികിത്സയും നടത്താത്തതിനാലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതെന്ന് ഫോറമിൽ സംസാരിച്ച വിദഗ്ധ ഡോക്ടർമാർ പറഞ്ഞു.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ തൈറോയ്ഡ് വിഭാഗം തലവൻ ഡോ. എ.എസ്. കനകസഭാപതി, മിംസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ലാബ് വിഭാഗം സീനിയർ കണ്‍സൾട്ടന്റും അഡ്വൈസറുമായ ഡോ. ജോർജ് ഏബ്രഹാം, കൊച്ചി മെഡ്വിൻ ലാബ് ഡയറക്ടർ ഡോ. ജെ.സുരേഷ്കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.