സിഎസ്സി പ്ലാറ്റിനം ജൂബിലി സമാപനം ഇന്ന്
Tuesday, November 19, 2019 12:14 AM IST
തൃശൂർ: കോണ്ഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്നു സമാപിക്കും. കോലഴിയിലെ മരിയഭവൻ ജനറലേറ്റിൽ രാവിലെ 9.30 നു കൃതജ്ഞതാബലിയും 11.30 നു പൊതുസമ്മേളനവും നടക്കും.
കൃതജ്ഞതാബലിക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകും. ഇരിങ്ങാലക്കുട മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ സഹകാർമികരാകും.
തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം കർദിനാൾ മാർ ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട്, സിഎംഐ പ്രിയോർ ജനറൽ റവ.ഡോ. പോൾ ആച്ചാണ്ടി സിഎംഐ, സിഎസ്സി സന്യാസിനീസമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ ലുസീന, ദേവമാതാ പ്രോവിൻസിന്റെ വികാർ പ്രൊവിൻഷ്യൽ ഫാ. ഡേവിസ് പനയ്ക്കൽ സിഎംഐ, തിരൂർ പള്ളി വികാരി ഫാ. ഡേവിസ് പനംകുളം, സിഎംസി നിർമല പ്രോവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ അനീജ സിഎംസി, കോലഴി പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ഉണ്ണികൃഷ്ണൻ, ഡോ. പീറ്റർ എം. രാജ്, വി.കെ. സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിക്കുമെന്നു വികാർ ജനറൽ സിസ്റ്റർ ഫ്ളവർലെറ്റ് സിഎസ്സി അറിയിച്ചു.