സൗദിയിൽ മരിച്ചു
Friday, May 29, 2020 12:22 AM IST
കായംകുളം: സൗദിയിലെ ജുബൈലിൽ മലയാളി യുവാവ് കോവിഡ് ബാധിച്ചു മരിച്ചു. കായംകുളം കൃഷ്ണപുരം തെക്ക് കൊച്ചുമുറി തട്ടക്കാട്ട് തെക്കതിൽ ബാബു തന്പിയാണ് (48) മരിച്ചത്. കോവിഡ് ബാധിതനായി രണ്ടാഴ്ചയായി ജുബൈൽ മുവാസാത്ത് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആറു വർഷമായി ജുബൈലിലുള്ള ഇദ്ദേഹം സ്കൂൾ വാഹനത്തിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഒരു വർഷം മുന്പാണ് നാട്ടിൽവന്ന് മടങ്ങിയത്. ഭാര്യ: സുമലത. മക്കൾ: ശ്രീരാഗ്, വിശാഖ്, അഖിൽ.