വേണാട് ഇനി ഷൊർണൂർ വരെ
Friday, October 2, 2020 12:28 AM IST
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ തിരുവനനന്തപുരത്തുനിന്നും എറണാകുളം വരെ മാത്രം സർവീസ് നടത്തിയിരുന്ന വേണാട് എക്സ്പ്രസ് ഈ മാസം നാലു മുതൽ ഷൊർണൂർ വരെ സർവീസ് നടത്തും. രാവിലെ 5.05ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.20ന് ഷൊർണൂർ എത്തിച്ചേരും.