സാമ്പത്തിക സംവരണം സ്വാഗതാര്‍ഹം: മാതൃവേദി
Friday, October 23, 2020 12:12 AM IST
കൊച്ചി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സര്‍ക്കാര്‍ ജോലിയില്‍ 10 ശതമാനം സംവരണം നല്കുന്ന ചട്ടഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്കിയതു സ്വാഗതാര്‍ഹമെന്ന് അന്തര്‍ദേശീയ മാതൃവേദി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ഡോ. സാലി പോള്‍ തുടങ്ങിയവർ പ്രസംഗിച്ചു.