കുസാറ്റ്: ബി വോക്ക് സ്പോട്ട് അഡ്മിഷന്
Monday, November 30, 2020 12:08 AM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ദീന് ദയാല്‍ ഉപാധ്യായ കൗശല്‍ കേന്ദ്രം നടത്തുന്ന ബി വോക്ക് (ബിസിനസ്സ് പ്രോസസ് ആൻഡ് ഡേറ്റാ അനലിറ്റിക്സ്) കോഴ്സില്‍ ജനറല്‍ കാറ്റഗറി ഉള്‍പ്പെടെ ഒഴിവുള്ള സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു.
താത്പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യതയും സംവരണ സീറ്റിലേക്കുള്ള അര്‍ഹതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ ഒന്നിന് രാവിലെ 9.30ന് കുസാറ്റ് മെയിന്‍ ക്യാമ്പസില്‍ ദീന് ദയാല്‍ ഉപാധ്യായ് കൗശല്‍ കേന്ദ്രയില്‍ നേരിട്ട് ഹാജരാകണം. പട്ടികജാതി, പട്ടികവര്‍ഗ സംവരണ സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെയും അവരുടെ അഭാവത്തില്‍ ഒഇസി വിഭാഗത്തെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ admissio ns.cusat.ac.in ല്‍ ലഭിക്കും.