പാലാ ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ല: പി.കെ. കൃഷ്ണദാസ്
Saturday, September 11, 2021 12:54 AM IST
കോഴിക്കോട്: സത്യം പറഞ്ഞതിന്റെ പേരിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. സത്യം മൂടിവയ്ക്കാൻ സർക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് ജിഹാദികളെ സംരക്ഷിക്കാനാണെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.
ലൗ ജിഹാദിനു പുറമേ നാർകോട്ടിക്ക് ജിഹാദും ഉണ്ടെന്ന മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗം അതീവ ഗൗരവമുള്ളതാണ്. ഇതു കേവലം സാമുദായിക വിഷയമല്ല. ബിഷപ്പിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും അഭിപ്രായം വ്യക്തമാക്കണം-അദ്ദേഹം പറഞ്ഞു.