‘എന്റെ തൊഴിൽ എന്റെ അഭിമാനം' കാമ്പയിനിൽ രജിസ്റ്റർ ചെയ്യാം
Wednesday, August 10, 2022 12:10 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ കേരള നോളേജ് ഇക്കണോമി മിഷൻ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുടുബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം' കാമ്പയിനിൽ തൊഴിൽ അന്വേഷകർക്കു കെകെഇഎം മൊബൈൽ അപ്ലിക്കേഷനായ ഡിഡബ്ല്യൂഎംഎസ് കണക്ട് ആപ്പ് മുഖേന രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യം.
കേരള നോളജ് ഇക്കണോമി മിഷനിലൂടെ ലഭ്യമാവുന്ന തൊഴിൽ അവസരങ്ങൾ, തൊഴിൽ അന്വേഷകന്റെ ഡിഡബ്ല്യൂഎംഎസ് കണക്ട് പ്രൊഫൈലിൽ ലോഗിൻ ചെയ്തോ, ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയുമ്പോൾ നൽകിയ ഈ-മെയിലിലേക്ക് വരുന്ന നോട്ടിഫിക്കേഷൻ മുഖേനയോ അറിയാം.
പരിശീലനം ലഭിച്ച കുടുബശ്രീ പ്രവർത്തകർ മുഖേനയാണ് വാർഡ് തലത്തിലുള്ള ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ കാമ്പയിൻ നടത്തുന്നത്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കുടുംബശ്രീ എഡിഎസ്/ സിഡിഎസ് പ്രതിനിധികളുമായി ബന്ധപ്പെടണം.