വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം: നീലേശ്വരം സ്വദേശി മരിച്ചു
Wednesday, July 23, 2025 3:02 AM IST
നീലേശ്വരം: കുവൈറ്റിലേക്കുള്ള വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നീലേശ്വരം സ്വദേശി മരിച്ചു.
തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പുതിയ പാട്ടില്ലത്ത് അബ്ദുൾ സലാം (65) ആണു ബഹ്റിനിലെ ഹമദ് ആശുപത്രിയിൽ മരിച്ചത്. തിങ്കളാഴ്ച വൈകി കണ്ണൂർ വിമാനത്താവളത്തിൽനിന്നു കുവൈറ്റിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു.
വിമാനം അടിയന്തരമായി ബഹ്റിൻ വിമാനത്താവളത്തിൽ ഇറക്കിയാണ് സലാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.