അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖർ
Wednesday, July 23, 2025 3:02 AM IST
തിരുവനന്തപുരം: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിക്കാൻ പൊതുദർശനം നടന്ന സെക്രട്ടേറിയറ്റിലേക്ക് ഒഴുകിയെത്തിയതു പതിനായിരങ്ങൾ.
ഇന്നലെ രാവിലെ ഒൻപതരോയോടെ പൊതുദർശനത്തിനായി വിഎസിന്റെ ഭൗതികശരീരം എത്തിച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള പ്രമുഖരും സാധാരണക്കാരും സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ കാത്തുനിന്നു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും രാവിലെ ഒൻപതോടെ തന്നെ ദർബാർ ഹാളിൽ എത്തിച്ചേർന്നിരുന്നു. പൊതുദർശനം പൂർത്തിയാകും വരെ മുഖ്യമന്ത്രിയും മന്ത്രിമാരും അവിടെ തന്നെ തുടർന്നു. നാലു മണിക്കൂറിലേറെ നീണ്ട പൊതുദർശനം ആരംഭിച്ചതു മുതൽ വിഎസിന് അന്തിമോപചാരം അർപ്പിക്കാൻ അണമുറിയാതെ ജനം ദർബാർ ഹാളിലേക്ക് ഒഴുകിയെത്തി.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സ്പീക്കർ എ.എൻ. ഷംസീർ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഡി എം കെ നേതാവും തമിഴ്നാട് മന്ത്രിയുമായ എസ്. രഘുപതി, മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവർ ദർബാർ ഹാളിലെത്തി വിഎസിന് അന്തിമോപചാരമർപ്പിച്ചു.
മന്ത്രിമാരായ കെ രാജൻ, വി. ശിവൻകുട്ടി, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, ഡോ. ആർ. ബിന്ദു, വി.എൻ. വാസവൻ, പി രാജീവ്, കെ. ബി. ഗണേഷ് കുമാർ, പി. പ്രസാദ്, ജി.ആർ. അനിൽ, എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, ഒ. ആർ. കേളു, രാമചന്ദ്രൻ കടന്നപ്പള്ളി, വീണാ ജോർജ്, എംഎൽഎമാരായ വി.ജോയ്, ഒ.എസ്. അംബിക, എ. പ്രഭാകരൻ, അഹമ്മദ് ദേവർ കോവിൽ, എം. മുകേഷ്, രമേശ് ചെന്നിത്തല, കെ.കെ. ഷൈലജ, ദലീമ ജോജോ, പി.കെ. ബഷീർ, കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, എച്ച്. സലാം, സി.ഹരീന്ദ്രൻ, എം.എം. മണി, എൽദോസ് കുന്നപ്പള്ളി, കെ.എം. സച്ചിൻ ദേവ്, കെ. വി. സുമേഷ്, ജോബ് മൈക്കിൾ, കെ. ജെ. മാക്സി, വി. കെ. പ്രശാന്ത്, പി.സി. വിഷ്ണുനാഥ്, മാണി സി. കാപ്പൻ, കെ.കെ. രമ, എ. വിജിൻ, കെ.പി. മോഹനൻ, ഐ.ബി. സതീഷ്, മാത്യു ടി. തോമസ്, എംപിമാരായ കെ. ശിവദാസൻ, എ.എ. റഹിം, ജോണ് ബ്രിട്ടാസ്, തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, മുൻ എംപിമാരായ എ. വിജയരാഘവൻ, പന്ന്യൻ രവീന്ദ്രൻ, എൻ.എൻ. കൃഷ്ണദാസ്, കെ.കെ. രാഗേഷ്, എസ്. അജയകുമാർ, പി. കരുണാകരൻ, എ.സമ്പത്ത്, പി. സതീദേവി, മുൻമന്ത്രിമാരായ പി. കെ. ഗുരുദാസൻ, വി. എസ്. സുനിൽകുമാർ, സി. ദിവാകരൻ, ടി. എം. തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടിയമ്മ, കെ. മുരളീധരൻ, എസ്. ശർമ, വി. എം. സുധീരൻ, കെ. വിജയകുമാർ, എൻ. ശക്തൻ, ഇ. പി. ജയരാജൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷിബു ബേബി ജോണ്, മുൻ കേന്ദ്ര സഹ മന്ത്രി വി. മുരളീധരൻ, മുൻ എംഎൽഎമാരായ എ. പദ്മകുമാർ, കെ.കെ. ജയചന്ദ്രൻ,ടി.വി. രാജേഷ് ,രാജു ഏബ്രഹാം, ഒ. രാജഗോപാൽ, സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖർ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ വി.കെ. രാമചന്ദ്രൻ, ചങ്ങനാശേരി അതിരൂപത വികാരി ജനറാളും ലൂർദ് ഫൊറോന വികാരിയുമായ മോണ്.ഡോ. ജോണ് തെക്കേക്കര, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, വിജു കൃഷ്ണൻ, സിപിഐ ദേശീയ കൗണ്സിൽ അംഗം ആനിരാജ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, വി.എം. സുധീരൻ, ബിജെപി നേതാവ് ഒ. രാജഗോപാൽ, മേയർ ആര്യ രാജേന്ദ്രൻ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി സി. ബാബു, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ, വ്യവസായി എം.എ. യൂസഫലി, വനിത കമ്മീഷൻ ചെയർപേഴ്സണ് പി. സതീദേവി, സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി, ബിനീഷ് കോടിയേരി, ഇഎംഎസിന്റെ മകൾ രാധ, അമൃതാനന്ദമയി മഠത്തിൽ നിന്ന് സ്വാമി തപസ്യാമൃതാനന്ദനപുരി, ബ്രഹ്മചാരി വിശ്വനാഥാമൃതചൈതന്യ, ചീഫ്സെക്രട്ടറി ജയതിലകിന്റെയും രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ ഐഎഎസ് അസോസിയേഷൻ, ഐപിഎസ് അസോസിയേഷൻ, സംവിധായകൻ ജോഷി, ദേവസ്വം ബോർഡ് പ്രസിഡന്റ് പി. പ്രശാന്ത്, മുൻ മന്ത്രി കെ. രാജു, നടൻ ജഗദീഷ്, എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ, ഡയറക്ടർബോർഡ് അംഗം കാർത്തികേയൻ, ആർഎംപി നേതാവ് കെ.കെ.രമ, നിംസ് എംഡി ഫൈസൽ ഖാൻ, ചലച്ചിത്ര മേഖലയിൽ നിന്ന് ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ, ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേം കുമാർ, സംവിധായകരായ രഞ്ജിത്ത്, ടി.കെ. രാജീവ് കുമാർ, ആർകിടെക്ട് ശങ്കർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ആദരമർപ്പിച്ചു.