എം.കെ. സാനു ഗുരുപ്രസാദ പുരസ്കാരം എൻ.എസ്. മാധവന്
Wednesday, July 23, 2025 3:02 AM IST
കൊച്ചി: എം.കെ. സാനു ഫൗണ്ടേഷന് നല്കുന്ന പത്താമത് എം.കെ. സാനു ഗുരുപ്രസാദ പുരസ്കാരം നോവലിസ്റ്റ് എന്‍.എസ്. മാധവന് സമ്മാനിക്കും.
25000 രൂപയും പ്രശസ്തിപത്രവും എം.കെ. സാനുവിന്റെ കൈപ്പടയിലെഴുതിയ മെമെന്റോയുമാണ് പുരസ്കാരം.
31ന് കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം നല്‍കും.