വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട യുവാവിനെതിരേ കേസ്
Wednesday, July 23, 2025 3:02 AM IST
വണ്ടൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടുവെന്ന ഡിവൈഎഫ്ഐയുടെ പരാതിയിൽ വണ്ടൂർ വാണിയന്പലം സ്വദേശി യാസീൻ അഹമ്മദിനെ(19) വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. വെൽഫെയർ പാർട്ടി സംസ്ഥാന മുൻ പ്രസിഡന്റ് ഹമീദ് വാണിയന്പലത്തിന്റെ മകനാണ് യാസീൻ.
ഡിവൈഎഫ്ഐ വണ്ടൂർ മേഖലാ സെക്രട്ടറി പി. രജീഷിന്റെ നേതൃത്വത്തിലാണ് പരാതി നൽകിയത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു.