പരീക്ഷകള്‍ മാറ്റിവച്ചു
Wednesday, July 23, 2025 3:02 AM IST
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയില്‍ ഇന്നു പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ മഹാത്മാഗാന്ധി സര്‍വകലാശാല ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.