എക്സ്എടി 2026: അപേക്ഷാജാലകം തുറന്നു
Friday, July 25, 2025 5:43 AM IST
കൊച്ചി: 250ലധികം ബി സ്കൂളുകളിലേക്കുള്ള എംബിഎ, പിജിഡിഎം പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ എക്സ്എടി 2026നുള്ള അപേക്ഷാജാലകം തുറന്നു. 2026 ജനുവരി നാലിന് നടക്കുന്ന എക്സ്എടി 2026 പ്രവേശനപരീക്ഷയ്ക്കാണ് ഇപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നത്. കേരളത്തിലടക്കം രാജ്യത്തുടനീളമുള്ള നൂറിലധികം നഗരങ്ങളില്‍ എക്സ്എടി 2026 നടക്കും. xatonline.in ല്‍ ഡിസംബര്‍ പത്തുവരെ അപേക്ഷ സ്വീകരിക്കും.