ഭരതൻസ്മൃതി പുരസ്കാരം തരുണ്‍ മൂർത്തിക്കും ജ്യോതിഷ് ശങ്കറിനും
Friday, July 25, 2025 5:43 AM IST
തൃശൂർ: ഭരതൻസ്മൃതി കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ഭരതൻ സ്മരണയും അവാർഡ് ദാനവും സംഘടിപ്പിക്കുന്നു. 30നു വൈകുന്നേരം അഞ്ചിനു സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ മികച്ച സംവിധായകനുള്ള ഈ വർഷത്തെ കല്യാണ്‍ ഭരത് മുദ്ര (സ്വർണപ്പതക്കവും ശില്പവും) സംവിധായകൻ തരുണ്‍ മൂർത്തിക്കും നവാഗതസംവിധായകനുള്ള പുരസ്കാരം ജ്യോതിഷ് ശങ്കറിനും സമ്മാനിക്കും. കെപിഎസി ലളിത പുരസ്കാരം നടി മഞ്ജു പിള്ളയ്ക്കും പ്രത്യേക ജൂറി പുരസ്കാരം പ്രകാശ് വർമയ്ക്കും സമർപ്പിക്കും.
നിർമാതാവ് വി.ബി.കെ. മേനോനു ഭരതൻസ്മൃതിയുടെ രക്ഷാധികാരികളായ പി. ജയചന്ദ്രന്റെയും മോഹന്റെയും പേരിൽ ഏർപ്പെടുത്തിയ ഗുരുപൂജ സമാദരണം നൽകും. പദ്മശ്രീ കലാമണ്ഡലം ഗോപി, സംവിധായകൻ കമൽ, ടി.എസ്. കല്യാണരാമൻ, റഫീക്ക് അഹമദ് എന്നിവർ അവാർഡുകൾ സമ്മാനിക്കും.