തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​റ്റ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കേ​​​ര​​​ള​​​യു​​​ടെ ര​​​ണ്ടാം​​​ഘ​​​ട്ട കാ​​​ന്പ​​​സ് നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി 28 ഏ​​​ക്ക​​​ർ ഭൂ​​​മി കൈ​​​മാ​​​റാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

മേ​​​ൽ​​​തോ​​​ന്ന​​​യ്ക്ക​​​ൽ, അ​​​ണ്ടൂ​​​ർ​​​ക്കോ​​​ണം പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലു​​​ൾ​​​പ്പെ​​​ട്ട ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് നാ​​​ലാം​​​ഘ​​​ട്ട (ടെ​​​ക്നോ​​​സി​​​റ്റി) വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി ഏ​​​റ്റെ​​​ടു​​​ക്കു​​​വാ​​​ൻ വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തി​​​രു​​​ന്ന 507 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യി​​​ൽ നി​​​ന്നാ​​​ണ് ഇ​​​തു കൈ​​​മാ​​​റു​​​ക. ഭാ​​​വി​​​യി​​​ൽ ഉ​​​ണ്ടാ​​​യേ​​​ക്കാ​​​വു​​​ന്ന എ​​​ല്ലാ ബാ​​​ധ്യ​​​ത​​​ക​​​ളും ഡി​​​ജി​​​റ്റ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കേ​​​ര​​​ള വ​​​ഹി​​​ക്കു​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യി​​​ലാ​​​ണ് ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം ഫ്രീ ​​​ഹോ​​​ൾ​​​ഡാ​​​യി ഡി​​​ജി​​​റ്റ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കേ​​​ര​​​ള​​​ക്കു കൈ​​​മാ​​​റു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ന് 21.81 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കും.