കാഞ്ഞങ്ങാട്ട് ഗ്യാസ് ടാങ്കർ മറിഞ്ഞു
Friday, July 25, 2025 5:44 AM IST
എതിരേ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. മംഗളൂരുവില്‍നിന്ന് കോയമ്പത്തൂരിലേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
ഇന്നു രാവിലെ പത്തിന് ടാങ്കറിലെ പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള ജോലി ആരംഭിക്കും. ടാങ്കറിന് ചോര്‍ച്ചയില്ലെന്നും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇന്നു പ്രദേശത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.