ബുദ്ധമത തീർഥാടന ടൂറിസം സർക്യൂട്ട്: കുശിനഗർ വിമാനത്താവളം മോദി ഉദ്ഘാടനം ചെയ്തു
Thursday, October 21, 2021 1:35 AM IST
കുശിനഗർ(യുപി): ഉത്തർപ്രദേശിൽ ബുദ്ധമത തീർഥാടനകേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി 260 കോടി മുടക്കി കുശിനഗറിൽ നിർമിച്ച അന്താരാഷ്ട്ര വിമാനത്താവളം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ ഒൻപതിനു കുശിനഗർ വിമാനത്താവളത്തിൽ ശ്രീലങ്കൻ എയർലൈൻസിലെത്തിയ ബുദ്ധമത തീർഥാടകരെ വിമാനത്താവളത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു.
ശ്രീബുദ്ധൻ നിർവാണം പ്രാപിച്ച കുശിനഗറിനെ രാജ്യത്തെ മറ്റു ബുദ്ധമത തീർഥാടനകേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ടൂറിസം സർക്യൂട്ടിനാണ് രൂപംനല്കിയിരിക്കുന്നത്. വ്യോമയാന മേഖയിൽ പ്രഫഷണലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യയെ സ്വകാര്യവത്കരിച്ചതെന്നും മോദി പറഞ്ഞു.