ബസ് കനാലിലേക്കു മറിഞ്ഞ് എട്ടു പേർ മരിച്ചു
Wednesday, September 20, 2023 12:58 AM IST
ചത്തീസ്ഗഡ്: പഞ്ചാബിലെ മുക്ത്സറിൽ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ടു പേർ മരിച്ചു. മുക്ത്സർ-കോട്കപുര റോഡിലെ ഝബെൽവാലിക്കു സമീപമാണ് അപകടം.
മുക്ത്സറിൽനിന്നു കോട്കപുരയിലേക്കു പോവുകയായിരുന്ന ബസ് ബ്രേക്ക് ചെയ്തപ്പോൾ റോഡിൽനിന്നു തെന്നിമാറിയാണ് അപകടമുണ്ടായത്.
അപകടസമയത്ത് ബസിൽ 35 യാത്രക്കാരുണ്ടായിരുന്നു. കനാലിലെ ശക്തമായ കുത്തൊഴുക്കിൽ അപകടത്തിൽപ്പെട്ടവർ ഒഴുകിപ്പോയതായി സംശയിക്കുന്നതായി മുക്ത്സർ ഡെപ്യൂട്ടി കമ്മീഷണർ റൂഹി ഡഗ് പറഞ്ഞു.
ക്രെയിൻ ഉപയോഗിച്ച് ബസ് കനാലിൽനിന്നു പുറത്തെടുത്തതായും പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘത്തെ വിളിച്ചിട്ടുണ്ട്.