വാണിജ്യകമ്മി വർധിച്ചു
Saturday, December 15, 2018 1:06 AM IST
ന്യൂഡൽഹി: നവംബറിൽ കയറ്റുമതി ക്ഷീണം കാണിച്ചതോടെ വിദേശവ്യാപാരകമ്മി വർധിച്ചു. കയറ്റുമതി 0.8 ശതമാനം കൂടി 2650 കോടി ഡോളറായി. ഇറക്കുമതിയാകട്ടെ 4.31 ശതമാനം വർധിച്ച് 4317 കോടി ഡോളറായി. വാണിജ്യകമ്മി 1667 കോടി ഡോളർ. തലേ നവംബറിൽ ഇത് 1510 കോടി ഡോളറായിരുന്നു.
ഏപ്രിൽ മുതൽ നവംബർ വരെയുള്ള കയറ്റുമതി 11.58 ശമതാനം വർധിച്ച് 21,752 കോടി ഡോളറായി. ഇറക്കുമതി 14.71 ശതമാനം കൂടി 34,564 കോടിയുമായി. വാണിജ്യകമ്മി 10,637 കോടിയിൽനിന്ന് 12,813 കോടി ഡോളറിലെത്തി.