മാരികോയുടെ വിവിധതരം വെളിച്ചെണ്ണ വിപണിയിൽ
Monday, April 22, 2019 11:10 PM IST
തൃശൂർ: എഫ്എം സിജി ബ്രാൻഡായ മാരികോ, കൊക്കോസോൾ എന്ന ബ്രാൻഡിൽ, വേഗൻ ഗോർമെറ്റ് ഉത്പന്നങ്ങളുടെ ശ്രേണി അവതരിപ്പിച്ചു. ഓർഗാനിക് വർജിൻ കോക്കനട്ട് ഓയിൽ, പ്രകൃതിദത്ത വർജിൻ കോക്കനട്ട് ഓയിൽ, പ്രെസ്ഡ് വർജിൻ കോക്കനട്ട് ഓയിലിന്റെ പ്രകൃതിദത്ത ഇൻഫ്യൂസ്ഡ് വേരിയന്റ്സ്, കോക്കനട്ട് സ്പ്രെഡ്സ്, കോക്കനട്ട് ചിപ്പ്സ്, ഓർഗാനിക് കോക്കനട്ട് ഷുഗർ എന്നിവയടങ്ങുന്നതാണ് കോക്കോ സോൾ.
250 മില്ലി, 500 മില്ലി, ഒരു ലിറ്റർ ബോട്ടിലുകൾക്കൊപ്പം 500 മില്ലി ജാറിലും കോക്കോ സോൾ വർജിൻ കോക്കനട്ട് ഓയിൽ ഉത്പന്നങ്ങൾ ലഭ്യമാണ്. 230 രൂപ മുതൽ 749 രൂപ വരെയാണ് വില.