പണനയം: റീപോ നിരക്ക് അര ശതമാനം കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായി അസോച്ചം
Monday, August 5, 2019 11:10 PM IST
മുംബൈ: റിസർവ് ബാങ്ക് ഈ ആഴ്ച ചേരുന്ന പണനയാവലോകനത്തിൽ റീപോ നിരക്ക് അര ശതമാനം കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായി വ്യവസായികളുടെ സംഘടന അസോച്ചം.
രാജ്യത്തിന്റെ സാന്പത്തികരംഗത്ത് ഉണർവിന് വഴിയൊരുക്കേണ്ട സാഹചര്യമാണുള്ളത്. പലിശനിരക്ക് കുറച്ച് നിക്ഷേപസാധ്യത വർധിപ്പിക്കണം. എൻബിഎഫ്സി, ഓട്ടോമൊബൈൽ, ഹൗസിംഗ്, റിയർ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ ഉത്തേജനം പകരാൻ കേന്ദ്ര സർക്കാരും ആർബിഐയും സംയുക്തമായി ശ്രമിക്കണമെന്നും അസോച്ചം അഭ്യർഥിച്ചു.