രൂപ എട്ടു മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
Thursday, August 22, 2019 11:19 PM IST
മുംബൈ: രൂപ എട്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഡോളർവില ഇന്നലെ 26 പൈസ ഉയർന്ന് 71.81 രൂപയായി. കന്പോളങ്ങളിൽ വില്പനതരംഗം ഉടലെടുത്തത് ഡോളറിനു നേട്ടമായി.
ഇന്നലെ 71.65 രൂപയിൽ വിനിമയം ആരംഭിച്ച ഡോളറിന് ഒരുവേള വില 71.97 രൂപ വരെ ഉയർന്നെങ്കിലും പിന്നീട് 26 പൈസ നേട്ടത്തിൽ 71.81 രൂപയിൽ ക്ലോസ് ചെയ്തു. ഡിസംബർ 14നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ ഇപ്പോൾ.