ഫെ​ഡ​റ​ൽ ബാ​ങ്കി​നു 417 കോ​ടിയു​ടെ അ​റ്റാ​ദാ​യം; വ​ർ​ധ​ന 57 ശ​ത​മാ​നം
ഫെ​ഡ​റ​ൽ ബാ​ങ്കി​നു 417 കോ​ടിയു​ടെ അ​റ്റാ​ദാ​യം; വ​ർ​ധ​ന 57 ശ​ത​മാ​നം
Wednesday, October 16, 2019 11:33 PM IST
കൊ​​​ച്ചി: സെ​​​പ്റ്റം​​​ബ​​​ർ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ത്രൈ ​​​മാ​​​സ​​​ത്തി​​​ൽ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യം 56.63 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 416.70 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. ബാ​​​ങ്ക് കൈ​​​വ​​​രി​​​ച്ച എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ർ​​​ന്ന അ​​​റ്റാ​​​ദാ​​​യ​​​മാ​​​ണി​​​ത്. 718.80 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം.

ബാ​​​ങ്കി​​​ന്‍റെ ആ​​​കെ ബി​​​സി​​​ന​​​സ് 17 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു. ആ​​​കെ വ​​​രു​​​മാ​​​നം ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ലെ 3087.81 കോ​​​ടി രൂ​​​പ​​​യെ അ​​​പേ​​​ക്ഷി​​​ച്ച് 19.02 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 3675.15 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യും ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ര​​​ണ്ടാം പാ​​​ദ ഫ​​​ല​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

ബാ​​​ങ്കി​​​ന്‍റെ ആ​​​കെ ബി​​​സി​​​ന​​​സ് 16.57 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 255439.74 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​. വാ​​​യ്പ​​​ക​​​ൾ 15 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 115893.21 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ 18 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 139546.52 കോ​​​ടി രൂ​​​പ​​​യി​​​ലു​​മെ​​​ത്തി. ബാ​​​ങ്കി​​​ന്‍റെ എ​​​ൻ​​​ആ​​​ർ​​ഇ ​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ 12.62 ശ​​​ത​​​മാ​​​ന​​​വും ക​​​റ​​​ണ്ട് അ​​​ക്കൗ​​​ണ്ട് സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ട് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 11.57 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കാ​​​നാ​​​യി.


ആ​​​കെ വാ​​​യ്പ​​​ക​​​ളു​​​ടെ 3.07 ശ​​​ത​​​മാ​​​ന​​​മെ​​​ന്ന നി​​​ല​​​യി​​​ൽ 3612.11 കോ​​​ടി രൂ​​​പ​​​യാ​​​ണ് ആ​​​കെ നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​ക​​​ൾ. അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​ക​​​ളാ​​​ക​​​ട്ടെ 1.59 ശ​​​ത​​​മാ​​​ന​​​മെ​​​ന്ന നി​​​ല​​​യി​​​ൽ 1843.64 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ക​​​ടു​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലും ന​​​ന്നാ​​​യി മു​​​ന്നേ​​​റാ​​നാ​​യെ​​ന്നു ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​ഇ​​ഒ​​​യു​​​മാ​​​യ ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.