മ​ണ​പ്പു​റം ഫി​നാ​ൻ​സ് അ​റ്റാ​ദാ​യത്തിൽ 82 ശതമാനം വർധന
Thursday, November 7, 2019 11:58 PM IST
കൊ​​​ച്ചി: സെ​​​പ്റ്റം​​​ബ​​​ർ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡ് 402.28 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. മു​​​ൻ​​വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ കൈ​​​വ​​​രി​​​ച്ച 221.39 കോ​​​ടി രൂ​​​പ​​​യി​​​ൽ​​നി​​​ന്ന് ഇ​​​ത്ത​​​വ​​​ണ 82 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഉ​​​പ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ മാ​​​റ്റി നി​​​ർ​​​ത്തി​​​യു​​​ള്ള ക​​​ന്പ​​​നി​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം 334.72 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ക​​​ന്പ​​​നി​​​യു​​​ടെ മൊ​​​ത്തം വ​​​രു​​​മാ​​​നം 26.85 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 1,286.78 കോ​​​ടി രൂ​​​പ​​​യാ​​​യി.

മു​​​ൻ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 1,014.44 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു. മ​​​ണ​​​പ്പു​​​റം ഗ്രൂ​​​പ്പി​​​ന്‍റെ മൊ​​​ത്തം ആ​​​സ്തി​​​യി​​​ൽ 31.91 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ പാ​​​ദ​​​ത്തി​​​ൽ മൊ​​​ത്തം ആ​​​സ്തി 17,190.70 കോ​​​ടി​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഈ ​​​വ​​​ർ​​​ഷ​​​മി​​​ത് 22,676.93 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.


ര​​​ണ്ടു രൂ​​​പ മു​​​ഖ​​​വി​​​ലു​​​ള്ള ഓ​​​രോ ഓ​​​ഹ​​​രി​​​ക്കും 0.55 രൂ​​​പ ഇ​​​ട​​​ക്കാ​​​ല ലാ​​​ഭ​​വി​​​ഹി​​​ത​​​മാ​​​യി ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ തൃ​​​ശൂ​​​ർ വ​​​ല​​​പ്പാ​​​ട് ചേ​​​ർ​​​ന്ന ക​​​ന്പ​​​നി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

സ്വ​​​ർ​​​ണ​​​വാ​​​യ്പ ഇ​​​ന​​​ത്തി​​​ലും ഗ്രൂ​​​പ്പ് വ​​​ൻ വ​​​ള​​​ർ​​​ച്ച​​​യാ​​​ണു കൈ​​​വ​​​രി​​​ച്ച​​​ത്. ഗ്രൂ​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ സ്വ​​​ർ​​​ണ​​​വാ​​​യ്പ ആ​​​സ്തി 20.45 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച നേ​​​ടി 15,168.34 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. സ്വ​​​ർ​​​ണ​​വാ​​​യ്പ​​​യി​​​ൽ 3.62 ല​​​ക്ഷം പു​​​തി​​​യ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ല​​​ഭി​​​ച്ചു. ഇ​​​തോ​​​ടെ ഈ ​​​പാ​​​ദ​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്ത ആ​​​കെ സ്വ​​​ർ​​​ണ​​​വാ​​​യ്പ 50,396.26 കോ​​​ടി ആ​​​യി ഉ​​​യ​​​ർ​​​ന്നെന്നു മ​​​ണ​​​പ്പു​​​റം എം​​​ഡി യും ​​​സി.​​​ഇ.​​​ഒ യു​​​മാ​​​യ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.