രോഹിത് ശർമ ലാലിഗയുടെ ബ്രാൻഡ് അംബാസഡർ
Friday, December 13, 2019 12:01 AM IST
കൊച്ചി: സ്പെയിനിലെ ഒന്നാം ഡിവിഷൻ ഫുട് ബോൾ ലീഗായ ലാലിഗയുടെ ഇന്ത്യയിലെ പ്രഥമ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം രോഹിത് ശർമ നിയമിതനായി. ആഗോളതലത്തിൽ ലാലിഗയുടെ ഫുട്ബോളറല്ലാത്ത പ്രഥമ ബ്രാൻഡ് അംബാസഡറാണ് ഫുട്ബോൾ കന്പക്കാരനായ രോഹിത്.ഫുട്ബോളിന് ഉത്തേജനം നൽകുന്നതിനായി 2017 മുതൽ ലാലിഗ ഇന്ത്യയിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് രോഹിത് ശർമയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത്.
ഇന്ത്യയിൽ ഫുട്ബോളിന് കൂടുതൽ പ്രചാരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് രോഹിത് ശർമയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചിട്ടുള്ളതെന്ന് ലാലിഗ ഇന്ത്യ മാനേജിംഗ് ഡയറക്റ്റർ ജോസ് അന്റോണിയോ കച്ചാസ പറഞ്ഞു.