ചൈനയിലേക്കുള്ള ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിയെ കൊറോണ ബാധിക്കില്ലെന്ന് എംപിഇഡിഎ
Friday, February 14, 2020 12:34 AM IST
കൊച്ചി: ചൈനയിലേക്കുള്ള ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിയെ കൊറോണ വൈറസ് ബാധ പ്രതികൂലമായി ബാധിക്കില്ലെന്നു സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ) ചെയർമാൻ കെ.എസ്. ശ്രീനിവാസ് പറഞ്ഞു.
നടപ്പു സാന്പത്തിക വർഷത്തെ ചൈനയിലേക്കുള്ള ഇന്ത്യൻ സമുദ്രോത്പന്നത്തിന്റെ കയറ്റുമതി കഴിഞ്ഞ സാന്പത്തിക വർഷം ഇക്കാലയളവിലുണ്ടായിരുന്നതിലും ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.