കോവിഡ്: സ്പര്‍ശനം ഒഴിവാക്കാൻ കോഗൺ
Thursday, May 14, 2020 10:08 PM IST
കൊച്ചി: കോവിഡ് വ്യാപനം തടയാന്‍ കോഗണ്‍ എന്ന ഉപകരണവുമായി കളമശേരിയിലെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിലെ സെക്ടര്‍ക്യൂബ് കമ്പനി. കീ ചെയിൻ രൂപത്തിലുള്ള ഇതുപയോഗിച്ചു നേരിട്ടുള്ള സ്പര്ശനമൊഴിവാക്കി കാര്‍, ഓഫീസ്, വീട് തുടങ്ങിയവയുടെ വാതിലുകള്‍ തുറക്കാമെന്നു കന്പനി അധികൃതർ അവകാശപ്പെട്ടു. എടിഎം മെഷീന്, സ്വൈപ്പിംഗ് മെഷീന്, ലിഫ്റ്റ്, ടാപ്പ് എന്നിവയിലും ഉപയോഗിക്കാം. 150 രൂപയില്‍ താഴെയാണു വില. www.safegad.com എന്ന വെബ്സൈറ്റിലൂടെയും ആമസോണിലൂടെയും കോഗണ്‍ ലഭിക്കും.