ജിയോ പ്ലാറ്റ്ഫോംസിൽ പണമിറക്കി ഇന്റലും
Saturday, July 4, 2020 12:31 AM IST
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ(ആർഎഐൽ) ജിയോ പ്ലാറ്റ്ഫോംസിൽ വീണ്ടും വിദേശ നിക്ഷേപം. അമേരിക്കൻ കന്പനിയായ ഇന്റൽ കോർപറേഷന്റെ നിക്ഷേപ വിഭാഗമായ ഇന്റൽ കാപ്പിറ്റൽ ആണ് ജിയോയിൽ 1894.50 കോടി രൂപയുടെ നിക്ഷേപം നടത്തുന്നത്. ഇതോടെ ജിയോ പ്ലാറ്റ്ഫോംസിന്റെ 0.39 ശതമാനം ഓഹരികൾ ഇന്റലിനു ലഭ്യമാകും. ജിയോ പ്ലാറ്റ്ഫോംസിന് 5.16 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കിയാണ് ഇടപാട്.
സൂമിനെ നേരിടാൻ ജിയോ മീറ്റ്
മുംബൈ: മേഡ് ഇൻ ഇന്ത്യ ആപ്പുകൾക്ക് പ്രചാരമേറുന്നതിനിടെ സൗജന്യ വീഡിയോ കോണ്‍ഫറൻസിംഗ് ആപ്പ് അവതരിപ്പിച്ച് റിലയൻസ് ജിയോ. ജിയോ മീറ്റ് എന്നാണ് ആപ്പിന്റെ പേര്. വീഡിയോ കോണ്‍ഫറൻസിംഗിനും മറ്റുമായി ഏറെപ്പേർ ഉപയോഗിക്കുന്ന സൂം ആപ്പിന്റെ എതിരാളിയായാണ് ജിയോ മീറ്റിന്റെ വരവ്. പരമാവധി 100 പേർക്ക് പങ്കെടുക്കാവുന്ന വീഡിയോ കോണ്‍ഫറൻസിംഗ് ജിയോ മീറ്റിൽ നടത്താം. ആൻഡ്രോയിഡ്, വിൻഡോസ്, എെഒഎസ്, മാക് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.