കോഗ്നിസന്റിന് അറ്റാദായവീഴ്ച
Thursday, July 30, 2020 11:58 PM IST
വാഷിംഗ്ടണ്‍: അമേരിക്കൻ ഐടി സർവീസ് കന്പനിയായ കോഗ്നിസെന്റിന് ജൂണിൽ അവസാനിച്ച രണ്ടാം ത്രൈമാസത്തിൽ അറ്റാദായ ഇടിവ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 29 ശതമാനം ഇടിവോടെ 36.1 കോടി യുഎസ് ഡോളറായാണ് അറ്റാദായം കുറഞ്ഞത്.
കഴിഞ്ഞ ഏപ്രിൽ-ജൂണ്‍ കാലയളവിൽ 50.9 കോടി യുഎസ് ഡോളറായിരുന്നു അറ്റാദായം. കോവിഡ് വ്യാപനവും റാൻസംവേർ ആക്രമണവുമടക്കമുള്ള പ്രശ്നങ്ങളാണ് ആദായം കുറച്ചതെന്ന് കന്പനി അറിയിച്ചു. അതേസമയം കോഗ്നിസെന്റിന്റെ പുതിയ സിഎഫ്ഒ ആയി നിയമിതനായ ജാൻ സിഗ്മുണ്ട് ഇന്നു സ്ഥാനമേൽക്കും.
മുൻ സിഎഫ്ഒ കരൻ മക്ലോഹിൻ ഉപദേശക പദവിയിൽ ഈ വർഷം അവസാനംവരെ തുടരുമെന്നും കന്പനി അറിയിച്ചു.