സിന്‍ഡിക്കറ്റ് ബാങ്കിന്റെ ഐഎഫ്എസ്സി കോഡ് മാറും
Friday, June 11, 2021 11:53 PM IST
കൊച്ചി: കനറാ ബാങ്കുമായി ലയനപ്രക്രിയ പൂര്‍ത്തിയതോടെ സിന്‍ഡിക്കറ്റ് ബാങ്കിന്റെ ഐഎഫ്എസ്സി (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്) ജൂലൈ ഒന്നു മുതല്‍ മാറും.
സിന്‍ഡിക്കറ്റ് ബാങ്കിലെ കസ്റ്റമേഴ്സിന് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി കനറാ ബാങ്കുമായി ബന്ധപ്പെടുക. ഇതുവരെ സിന്‍ഡിക്കറ്റ് ബാങ്കുമായി ഇടപാടു നടത്തിയവരെല്ലാം കനറാ ബാങ്കുമായി ബന്ധപ്പെടണം. പുതിയ ഐഎഫ്എസ്സി, എംഐസിആര്‍ (മാഗ്നറ്റിക് ഇങ്ക് ക്യാരക്ടര്‍ റെക്കഗ്നീഷന്‍) കോഡുകളോടു കൂടിയ ചെക്ക് ബുക്ക് വാങ്ങാം.