സ്വര്‍ണവില വീണ്ടും കുറഞ്ഞു
Sunday, June 20, 2021 12:49 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,400 രൂപയും, പവന് 35,200 രൂപയുമായി.
കഴിഞ്ഞ നാലു ദിവസമായി സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. നാലു ദിവസത്തിനിടെ പവന് 1,200 രൂപയാണ് ഇടിഞ്ഞത്.