അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍ കൂട്ട വാക്സിനേഷൻ നടത്തി
Thursday, July 1, 2021 11:05 PM IST
കൊച്ചി: അപ്പോളോ കവച് എന്ന ബൃഹത്തായ ഏകദിന കൂട്ട വാക്സിനേഷനില്‍ 40,000ത്തോളം പേര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കിയതായി അപ്പോളോ അഡ്ലക്സ് ആശുപത്രി. അപ്പോളോയുടെ ഈ ദൗത്യത്തില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ 27 സ്വകാര്യ ആശുപത്രികളും അപ്പോളോ അഡ്ലക്സ് ആശുപത്രിക്കു സഹായം നല്കി.
ഒറ്റ ദിവസത്തിൽ 10 ലക്ഷം പേര്‍ക്കു കുത്തിവയ്പ് നല്‍കുക എന്ന ബൃഹത്തായ ലക്ഷ്യത്തോടെ ജൂണ്‍ 30ന് അപ്പോളോ ഹോസ്പിറ്റൽസ് ഇന്ത്യയിലുടനീളമുള്ള അപ്പോളോ ആശുപത്രികളില്‍ സംഘടിപ്പിച്ച യജ്ഞത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യയില്‍ കോവിഡ് വ്യാപനം ആരംഭിച്ചതു മുതൽ അതിനെതിരേയുള്ള പോരാട്ടത്തില്‍ അപ്പോളോയും അപ്പോളോ അഡ്ലക്സ് ആശുപത്രിയും മുന്നിലുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കൂട്ടവാക്സിനേഷനെന്ന് അപ്പോളോ അഡ്ലക്സ് സിഇഒ പി. നീലകണ്ണന്‍ പറഞ്ഞു.