ആലിയ ഭട്ട് ഡ്യൂറോഫ്ളെക്സ് ബ്രാന്‍ഡ് അംബാസഡര്‍
Wednesday, July 21, 2021 11:57 PM IST
കൊച്ചി: മുന്‍നിര സ്ലീപ് സൊലൂഷന്‍സ് സേവന ദാതാക്കളായ ഡ്യൂറോഫ്ളെക്സ് നടി ആലിയ ഭട്ടിനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി നൂതന ഉത്പന്നങ്ങളിലൂടെ വലിയ വളര്‍ച്ചയാണ് ഡ്യൂറോഫ്ളെക്സ് കൈവരിച്ചതെന്ന് ഡയറക്ടര്‍ ജേക്കബ് ജോര്‍ജ് പറഞ്ഞു.
ഡ്യൂറോഫ്ളെക്സിന്റെ ബ്രാന്‍ഡ് എക്സ്പീരിയന്‍സ് സെന്ററുകള്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവടങ്ങളില്‍ ആരംഭിക്കുമെന്നു ഡയറക്ടര്‍ വ്യക്തമാക്കി.