രാജീവ് അഗർവാൾ ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി തലവൻ
Tuesday, September 21, 2021 12:01 AM IST
ന്യൂഡൽഹി: ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി തലവനായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ രാജീവ് അഗർവാളിനെ നിയമിച്ചു. മുൻ ഊബർ എക്സിക്യൂട്ടീവ് ആണ് ഇദ്ദേഹം. ഐഎഎസിൽ 26 വർഷത്തെ പ്രവർത്തനപരിചയമുള്ളയാളാണ് രാജീവ് അഗർവാൾ.
ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും എംഡിയുമായ അജിത് മോഹന്റെ കീഴിലാണ് അഗർവാൾ പ്രവർത്തിക്കുക.കഴിഞ്ഞ വർഷം രാജിവച്ച അൻഖി ദാസിനു പകരമാണ് അഗർവാളിന്റെ നിയമനം.
അൻഖി ദാസ് ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപണമുയർന്നിരുന്നു. പക്ഷപാതിത്വ ആരോപണത്തെത്തുടർന്നായിരുന്നു അൻഖി ദാസ് രാജിവച്ചത്. ഒന്പതു വർഷത്തോളം ഫേസ്ബുക്കിൽ ഇവർ പ്രവർത്തിച്ചിരുന്നു.