ഐടി ഹാർഡ്വേർ ഉത്പാദനം പതിനായിരം കോടി രൂപയായി ഉയർത്തും: മുഖ്യമന്ത്രി
Saturday, September 25, 2021 11:21 PM IST
തിരുവനന്തപുരം: കേരളത്തിലെ ഐടി ഹാർഡ്വേർ ഉത്പാദനം പതിനായിരം കോടി രൂപയിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ഇത് 2500 കോടി രൂപയാണ്.
ഐടി, ഐ ടി അനുബന്ധ മേഖലയിലെ തൊഴിലാളികൾക്കായുള്ള ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറഞ്ഞത് പത്തു വർഷം തുടർച്ചയായി അംശാദായം അടയ്ക്കുന്ന തൊഴിലാളിക്ക് 60 വയസിനു ശേഷം പെൻഷൻ ലഭിക്കും. ശാരീരികാവശതകളെ തുടർന്ന് തൊഴിലെടുക്കാനാകാതെ രണ്ടുവർഷമായി മാറിനിൽക്കുന്നവർക്കും പെൻഷന് അർഹതയുണ്ടാവും. 3000 രൂപയാണ് പെൻഷൻ. ഓരോ വർഷവും പെൻഷൻ വർധന ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.